കോട്ടയം : വൈക്കം ടി.വി പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് എഴുന്നള്ളിപ്പിന് ഇടഞ്ഞ് പിന്നിൽ നിന്നിരുന്ന രണ്ടാം പാപ്പാൻ ചെങ്ങനാശ്ശേരി സ്വദേശി സാമിച്ചൻ (25) തള്ളിയിട്ട ശേഷം ചവിട്ടിയത്. വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.
കോട്ടയത്ത് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു
RELATED ARTICLES