നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഡിസംബര്‍ 12 ന് ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം ഈയിടെ കീര്‍ത്തി പങ്കുവച്ചിരുന്നു. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നായിരുന്നു കീര്‍ത്തിയുടെ കുറിപ്പ്.