തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോൾ റൂമിലാണ് സിദ്ദീഖ് ഹാജരായത്.
പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിൽ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നൽകണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവർത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെൽ എസിപി ഉടൻ സ്ഥലത്തെത്തും.
അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാൽ വ്യക്തതക്കുറവുള്ള ചില കാര്യങ്ങൾ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.