ദില്ലി:മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ യുഎസിന് പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ദില്ലിയിലെ യുഎസ് എംബസി. ആരോപണങ്ങൾ നിരാശപ്പെടുത്തുന്നത് എന്നും ദില്ലിയിലെ യുഎസ് വക്താവ് പ്രതികരിച്ചു. ഭരിക്കുന്ന പാർട്ടി ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകമാണെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിനായി ലോകത്തെമ്പാടും നിലകൊള്ളുന്ന രാജ്യമാണ് യുഎസ്, മാധ്യമ സ്വാതന്ത്ര്യം എല്ലായിടത്തു. ജനാധിപത്യത്തിന് അനിവാര്യമാണ്. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ നിലപാടുകളിൽ ഇടപെടാറില്ലെന്നും യുഎസ് വക്താവ് ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു. അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം മോദിയെയും അദാനിയെയും ആക്രമിക്കുകയാണെന്ന് ബിജെപി സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമാണ് നടത്തുന്നത്.