കൊച്ചി: യാക്കോബായ സഭയെ ഇനി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നയിക്കും. പാത്രിയർക്കീസ് ബാവയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലേക്കുരിശ് ദയറയിലെ കുർബാനയ്ക്കിടെയായിരുന്നു പ്രഖ്യാപനം നടത്തിയത്. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടൻ വാഴിക്കും.
ശ്രേഷ്ഠ ബസിലിയോസ് തോമസ് കത്തോലിക്കാ ബാവയുടെ വിൽപത്രത്തിൽ തന്റെ പിൻഗാമിയായി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. അവയുടെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. മലേക്കുരിശ് പള്ളിയിൽ ഇന്ന് നടന്ന കുർബാനയ്ക്കിടെയാണ് പാത്രിയർകീസ് ബാവ ഈ പ്രഖ്യാപനം നടത്തിയത്. ഇന്ന് പാത്രിയർകീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്. ഇനി കാതോലിക്കയായി എന്ന് ജോസഫ് മോർ ഗ്രിഗോറിയോസിനെ എന്ന് വാഴിക്കുമെന്നതിന്റെ ഔദ്യോഗിക തിയ്യതിയാണ് അറിയേണ്ടത്.
യാക്കോബായ സഭയുടെ രണ്ടാമനാണ് ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സഭാ തർക്കങ്ങളിൽ ശ്രദ്ധേയ നിലപാട് എടുത്തിട്ടുള്ളയാൾ കൂടിയാണ് ഇദ്ദേഹം.