Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ തയ്യാറാണെന്നും വിശദമായ ചർച്ചകൾക്കായി സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സർക്കാർ സമ്മതിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചർച്ച നടത്തും. 

രാജ്യത്തുടനീളമുള്ള ബുദ്ധിജീവികൾക്കൊപ്പം എല്ലാ സംസ്ഥാന അസംബ്ലികളിലെയും സ്പീക്കർമാരെയും ക്ഷണിക്കും. സാധാരണക്കാരുടെ അഭിപ്രായങ്ങളും സ്വീകരിക്കും. സമവായമില്ലാതെ നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് സർക്കാർ നി​ഗമനം. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമ്പോൾ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാസാക്കേണ്ടി വരും.

ഇതിനായി സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പാർലമെൻ്റിൻ്റെ ഇരുസഭകളിലും എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യസഭയിലെ 245 സീറ്റുകളിൽ എൻഡിഎയ്ക്ക് 112ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം അംഗങ്ങളുണ്ട്. എന്നാല്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർക്കാരിന് 164 വോട്ടെങ്കിലും വേണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com