Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നു, അന്താരാഷ്ട്രസമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി

രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നു, അന്താരാഷ്ട്രസമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ധിക്കുകയാണെന്നും അന്താരാഷ്ട്രസമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ചുമതലയേല്‍ക്കുമ്പോള്‍ വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അപകടങ്ങള്‍ കൂടുകയാണുണ്ടായതെന്ന് ലോക്സഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം രാജ്യത്ത് 1.78 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60 ശതമാനവും 18-നും 34-നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടങ്ങളില്‍ 13.13 ശതമാനവും ഉത്തര്‍പ്രദേശിലാണ്.

അപകടത്തില്‍പ്പെടുന്നവര്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സൗജന്യചികിത്സ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മൂന്നുമാസത്തിനുള്ളില്‍ മുഴുവന്‍ സംസ്ഥാനത്തും നടപ്പാക്കും.

ഉത്തര്‍പ്രദേശില്‍ 2013-22 കാലയളവില്‍ 1.97 ലക്ഷം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1.65 ലക്ഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. കേരളത്തില്‍ ഇക്കാലയളവില്‍ 40,389 അപകടങ്ങളുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com