Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅല്ലു അർജുന് തിരിച്ചടി; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അല്ലു അർജുന് തിരിച്ചടി; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ റിമാൻഡിൽ. നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് നടനെ റിമാൻഡിൽ വിട്ടിരിക്കുന്നത്. ചഞ്ചൽഗുഡ ജയിലിലാണ് നടനെ പാർപ്പിക്കുക. എന്നാൽ, കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്‍റെ ഹരജി തെലങ്കാന ഹൈകോടതി പരിഗണിക്കുകയാണ്. ഹൈകോടതി തീരുമാനത്തിന് ശേഷമേ നടനെ ജയിലിലേക്ക് മാറ്റുകയള്ളൂ.

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച അല്ലു അർജുൻ തെലങ്കാന ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയം കോടതി‍യുടെ പരിഗണനയിലിരിക്കെ ഇന്ന് ജൂബിലി ഹിൽസിലെ വസതയിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് അല്ലു കയർത്തിരുന്നു. നടനെതിരെ മനഃപൂർവമുള്ള നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അല്ലു അർജുനു പുറമെ അദ്ദേഹത്തിന്‍റെ സുരക്ഷാ സംഘം, തീയേറ്റർ മാനേജ്മെന്‍റ് എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പ്രീമിയർ ഷോക്ക് രാത്രി 11ന് എത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ദിൽഷുക്നഗർ സ്വദേശിനി രേവതി (35) ഈ തിരക്കിൽപെട്ട് മരിക്കുകയായിരുന്നു. ഭർത്താവ് ഭാസ്കറിനും രണ്ടു മക്കൾക്കുമൊപ്പമാണ് രേവതി തിയറ്ററിലെത്തിയിരുന്നത്. രേവതിയുടെ കുടുംബത്തിന് എല്ലാ പിന്തണയും നൽകുമെന്നും 25 ലക്ഷംരൂപ സഹായമായി നൽകുമെന്നും അല്ലു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രേവതിയുടെ ഭർത്താവ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനിൽ ഈമാസം അഞ്ചിന് പരാതി നൽകി. കേസെടുത്ത പൊലീസ് എട്ടിന് തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തു

നടൻ തിയറ്ററിൽ വരുന്നതിനു മുന്നോടിയായി മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വലിയ തേതിൽ ആളുകൾ എത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാനുള്ള യാതൊരു സംവിധാനവും തിയേറ്റർ മാനേജ്മെന്‍റ് സ്വീകരിച്ചില്ല. നിരുത്തവാദപരമായ സമീപനമാണ് അല്ലുവിന്‍റെയും തിയേറ്റർ ഉടമയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com