Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം

യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം

ലെസ്റ്റർ/ലണ്ടൻ : യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരു മരണം. ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളായ അഞ്ച് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ആന്ധ്ര പ്രകാശം ജില്ലയിലെ ചിമകുർത്തി സ്വദേശിയും സ്വാൻസിയ യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് വിദ്യാർഥിയുമായ ചിരഞ്ജീവി പാംഗുലൂരി (32) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ നാല് പേർ ആശുപത്രിയിലാണ്.

അപകടകരമായ രീതിയിൽ വാഹനമോടിച്ചതാണ് മരണ കാരണമെന്ന് സംശയിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്‌ച പുലർച്ചെ 5.45 ന് ശേഷമാണ് അപകടം നടന്നത്. വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ചാരനിറത്തിലുള്ള മസ്ദ കാറാണ് ലെസ്റ്റർ കിബ്‌വർത്തിലെ എ6 റോഡിൽ അപകടത്തിൽപ്പെട്ടത്.

ഹൈദരാബാദിൽ സ്വദേശിനി പ്രണവി (25), അനകപ്പള്ളി ജില്ലയിലെ ചോടവാരത്ത് സ്വദേശി സായി ബദരീനാഥ് തെനെറ്റി (23), ഗുണ്ടൂർ ജില്ലയിലെ പാമിഡിപ്പാട് സ്വദേശി യമലയ്യ ബണ്ട്‌ലാമുടി (27) എന്നിവരാണ് പരുക്കേറ്റവർ. ഇവർ യുകെയിലെ വിവിധ യൂണിവേഴ്സിറ്റിളിലെ വിദ്യാർഥികളാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരിൽ പ്രണവി ഒഴികെ ഉള്ളവരുടെ പരുക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് കരുതുന്നില്ലെന്ന് ലെസ്റ്റർഷയർ പൊലീസ് പറഞ്ഞു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments