Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ഖാർഗെ

നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി ഖാർഗെ

രാജസ്ഥാൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അതിർത്തി കടന്ന് ചൈന ഇന്ത്യയിലേക്ക് പ്രവേശിച്ചപ്പോൾ പ്രധാനമന്ത്രി കറുപ്പ് കഴിച്ച് ഉറങ്ങുകയായിരുന്നെന്ന് ഖാർഗെ പറഞ്ഞു. അരുണാചൽ പ്രദേശ് അതിർത്തി കടന്ന് ചൈന 30 സ്ഥലങ്ങൾ പുനർനാമകരണം ചെയ്തതിനെ അനുബന്ധിച്ചായിരുന്നു ഖാർഗെയുടെ പരാമർശം.

‘മോദി പറയുന്നത് തനിക്ക് 56 ഇഞ്ച് നെഞ്ചളവുള്ളതിനാൽ താൻ ഒന്നിനെയും ഭയപ്പെടില്ലെന്നാണ്. ഭയമില്ലെങ്കിൽ എന്തുകൊണ്ടാണ് ചൈനയ്ക്ക് ഇന്ത്യൻ പ്രദേശങ്ങൾ കയ്യടക്കാൻ അനുവാദം നൽകിയത്. ചൈന അതിർത്തി കടന്നപ്പോൾ താങ്കൾ ഉറങ്ങുകയായിരുന്നോ. ഉറക്കഗുളിക കഴിച്ചാണോ താങ്കൾ ഉറങ്ങിയത്, അവർ രാജസ്ഥാനിലെ കറുപ്പ് പാടങ്ങളിൽ നിന്നും കറുപ്പ് പറിച്ച് താങ്കൾക്ക് കഴിക്കാൻ തന്നോ..’ എന്നായിരുന്നു ഖാർഗേയുടെ പരാമർശം. രാജസ്ഥാനിലെ ചോട്ടിഗഢിൽ നടന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കോൺഗ്രസ് അധ്യക്ഷൻ മോദിക്കെതിരെ രൂക്ഷമായ രീതിയിൽ സംസാരിച്ചത്.

മോദിയെ നുണയന്മാരുടെ മുഖ്യൻ (സർദാർ ഓഫ് ലൈയേഴ്‌സ്) എന്ന് വിളിച്ചും ഖാർഗെ ആക്രമണം തുടർന്നു. പ്രധാനമന്ത്രിയുടെ ലക്ഷ്യം രാജ്യത്തിന്റെ ക്ഷേമമല്ല, ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കലാണ്.

1989ന് ശേഷം ഗാന്ധികുടുംബത്തിൽ നിന്നാരും പ്രധാനമന്ത്രിയായിട്ടില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം മാർച്ചിലാണ് ചൈന അരുണാചൽ അതിർത്തി കടന്ന് പല സ്ഥലങ്ങൾക്കും ചൈനീസ് പേര് നൽകുകയും അരുണാചൽ പ്രദേശിനെ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കുകയും ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments