Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരക്ഷാപ്രവർത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം : പ്രതിഷേധവുമായി കേരളം

രക്ഷാപ്രവർത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം : പ്രതിഷേധവുമായി കേരളം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവർത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
2006 മുതൽ ഈവർഷം സെപ്റ്റംബർ 30 വരെ വിവിധഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഈ തുക മുഴുവനും നൽകണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നൽകിയിട്ടുള്ളത്.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നൽകിയിരുന്നു. മറ്റു പല സമയങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ആകത്തുകയാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനവും തിരച്ചിലും മറ്റും രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാനം നന്ദിപൂർവമാണ് അവരെ യാത്രയയച്ചതും.

വയനാടുമായി ബന്ധപ്പെട്ട് ജൂലായ് 30, 31, ഓഗസ്റ്റ് 8, 14 ദിവസങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ കണക്കുകളാണ് സേന നൽകിയിട്ടുള്ളത്. ഉരുൾപൊട്ടൽ നടന്ന ജൂലായ് 30-ന് 8.91 കോടിയും 31-ന് 4.2 കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com