Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതി; ഭരണഘടനയല്ല’; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതി; ഭരണഘടനയല്ല’; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവർക്കർ. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു.ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കുന്നത്. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ ഉയർത്തിപ്പിടിച്ചാണ് രാഹുൽ പ്രസംഗിച്ചത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്‍റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതിവെക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

താൻ ഇന്നലെ ഹാഥ്‌റസിൽ പോയി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടു. ഹാഥ്‌റസ് കേസിലെ പ്രതികൾ ഇപ്പോഴും പുറത്ത് വിഹരിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ദലിതരെ ആക്രമിക്കാൻ ഏത് ഭരണഘടനയിലാണ് പറയുന്നത്? രാജ്യത്ത് നടക്കുന്ന വർഗീയ സംഘർഷങ്ങൾക്കെല്ലാം പിന്നിൽ ബി.ജെ.പിയാണ്. രാജ്യത്ത് രാഷ്ട്രീയ സമത്വം ഇല്ലാതായി. അഗ്നിവീർ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്. ബി.ജെ.പി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കുകയാണ്. കർഷകരെ സർക്കാർ ഉപദ്രവിക്കുന്നു. രാജ്യത്തെ യുവാക്കളെ തകർക്കാൻ ശ്രമിക്കുകായണെന്നും രാഹുൽ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ അനുരാഗ് ഠാക്കൂർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് ഭരണഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു അനുരാഗിന്‍റെ പരാമർശം. വെള്ളിയാഴ്ച പ്രിയങ്കാ ഗാന്ധിയുടെ തന്‍റെ കന്നി പ്രസംഗത്തിൽ ബി.ജെ.പി സർക്കാറിനെ രൂക്ഷ വിമർശിച്ചിരുന്നു. കേന്ദ്രം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള എല്ലാ വഴികളും തേടുകയാണെന്നും സംഘ്പരിവാർ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും അവർ പറഞ്ഞു.രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. സർക്കാർ അദാനിക്ക് വേണ്ടി എല്ലാം അട്ടിമറിക്കുകയാണ്. ബി.ജെ.പി സർക്കാർ വാഷിങ് മെഷീൻ സർക്കാറാണെന്നും പ്രിയങ്ക പരിഹസിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments