Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസർക്കാരിന് വൻ തിരിച്ചടി,​ എട്ട് നഗരസഭയിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി,

സർക്കാരിന് വൻ തിരിച്ചടി,​ എട്ട് നഗരസഭയിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി,

കൊച്ചി: സർക്കാർ പുറപ്പെടുവിച്ച വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധയിടങ്ങളിൽ വാർഡ് വിഭജനം പൂർത്തിയാക്കി വരികയാണ് സർക്കാർ. ഇതിനിടെയാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി,പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമാണ് കോടതി റദ്ദാക്കിയത്.

മുസ്ളീം ലീഗിന്റെ കൗൺസിലർമാരാണ് പ്രധാനമായും കോടതിയിൽ വാർഡ് വിഭജനത്തിനെതിരെ ഹർജി നൽകിയത്. ഇവർ പറയുന്നതനുസരിച്ച് 2011ലെ സെൻസസ് പ്രകാരം 2015ൽ വാർ‌ഡ്‌ വിഭജനം നടന്നതാണ്. പുതിയ സെൻസസ് വരാതെ വീണ്ടും വാർഡ് വിഭജനത്തിന് സാദ്ധ്യതയില്ല എന്നാണ് കൗൺസിലർമാർ വാദിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷൻ ഉത്തരവ് പ്രകാരം നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമാണെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.

2015ൽ വാർഡ് വിഭജനം നടന്നെങ്കിലും അന്ന് പഞ്ചായത്തുകളിലെ വിഭജനം കോടതി തടഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ നഗരസഭകളിലെ വിഭജനം തെറ്റെന്ന് കണ്ടെത്തിയിരിക്കുകയാണ്. പല പഞ്ചായത്തുകളിലും നഗരസഭകളിലും വാർഡ് വിഭജനത്തിൽ വ്യാപക പരാതിയുണ്ട്. ഇതിനിടെയാണ് കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com