Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശരീരം വിറച്ച് നൃത്തം ചെയ്യും; ഉഗാണ്ടയിൽ പടർന്ന് 'ഡിങ്ക ഡിങ്ക' രോഗം; മുന്നൂറോളം പേരെ ബാധിച്ചതായി...

ശരീരം വിറച്ച് നൃത്തം ചെയ്യും; ഉഗാണ്ടയിൽ പടർന്ന് ‘ഡിങ്ക ഡിങ്ക’ രോഗം; മുന്നൂറോളം പേരെ ബാധിച്ചതായി റിപ്പോർട്ട്

കം‌പാല: ഉ​ഗാണ്ടയിലെ ബുണ്ടിബു​ഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ട്. ‘ഡിങ്ക ഡിങ്ക’ എന്ന് പേരിട്ടിട്ടുള്ള രോഗം മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും. രോ​ഗബാധിതരായവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പനി, അമിതമായി ശരീരം വിറയ്ക്കൽ, ചില സന്ദർഭങ്ങളിൽ പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്നും ഇതുവരെ ​ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജില്ലാ ഹെൽത്ത് ഓഫീസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു. ഒരാഴ്ചയ്ക്കകം തന്നെ രാേ​ഗികൾ സുഖം പ്രാപിച്ച് വരുന്നുണ്ട്. അശാസ്ത്രീയ ചികിത്സാ രീതിക്ക് പുറകേ പോവാതെ ആരോ​ഗ്യവിഭാ​ഗത്തിൽ നിന്നുതന്നെ ശാസ്ത്രീയ ചികിത്സ തേടണമെന്ന നിർദേശം നൽകുന്നുണ്ടെന്നും കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു.

ബുണ്ടിബു​ഗിയോയ്ക്ക് പുറത്ത് രാേ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ ഉ​ഗാണ്ടയിലെ ആരോ​ഗ്യവിഭാ​ഗം സാമ്പിളുകൾ പരിശോധിച്ച് രോ​ഗകാരണം തേടുകയാണ്. 2023-ന്റെ തുടക്കത്തിലാണ് രോ​ഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഡിങ്ക ഡിങ്കയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. രോഗികളുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com