Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ്റെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി പങ്കെടുത്തു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ്റെ ഔദ്യോഗിക വസതിയിൽ ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി പങ്കെടുത്തു

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. ക്രിസ്മസ് കരോളിലും പങ്കാളിയായി.

എല്ലാ സഭകളുടെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാ‍ർ സഭയുടെ കർദ്ദിനാൾ ജോ‍ർജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്നാനായ യാക്കോബായ സഭാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ മോഡറേറ്റർ ബിഷപ്പ് ബിജയ നായക്, ഇന്ത്യയിലെയും തെക്കൻ ഗൾഫ് രാജ്യങ്ങളിലെയും കൽദായ സുറിയാനി സഭയുടെ മലബാർ മെത്രാപ്പോലീത്ത ബിഷപ് മാർ അവ്ജിൻ കുര്യാക്കോസ്, മലബാർ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ചർച്ചിന്റെ തലവൻ ബിഷപ് സാമുവൽ മാത്യു, സീറോ മലബാർ ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി മാർത്തോമാ ചർച്ച് ബിഷപ്പ് സക്കനാസ് മാർ അപ്രേം എപ്പിസ്കോപ്പ, ഡൽഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചർച്ച് ബിഷപ്പ് സുബോധ് മൊണ്ടൽ, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കൽ കാഞ്ഞിരപ്പള്ളി, ബിഷപ്പ് ജോസഫ് മാർ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കല് കാഞ്ഞിരപ്പള്ളി, ബിഷപ്പ് പ്രിൻസ് പാണേങ്ങാടൻ ദേവസ്സി, ബിഷപ്പ് സജി ജോർജ്ജ് നെല്ലിക്കുന്നേൽ, ബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, മോൺസിഞ്ഞോർ വർഗീസ് വള്ളിക്കാട്ട്, റവ. ഡോ. ഡി ജെ അജിത് കുമാർ, ഫാ. സജിമോൻ ജോസഫ് കോയിക്കൽ. ഫാ. എബ്രഹാം മാത്യു, ഫാ. ഷിനോജ്, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ റോഡ്രിഗസ് റോബിൻസൺ സിൽവസ്റ്റ‍ർ‌ , ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ ബെന്റോ റോഡ്രിഗസ് തുടങ്ങിയവരും പങ്കെടുത്തു.

ഇവ‍ർക്ക് പുറമെ കേന്ദ്ര ആരോഗ്യ മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ എസ് പി സിംഗ് ബഘേൽ, എൽ. മുരുകൻ, പി ടി ഉഷ എംപി, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൺസ് കണ്ണന്താനം, ഒളിമ്പ്യൻ ഷൈനി വിൽസൺ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, സന്തോഷ് ജോർജ്ജ് കുളങ്ങര, ബിജെപി നേതാക്കന്മാരായ അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു. ഐബിഎസ് ചെയർമാൻ വി കെ മാത്യൂസ്, അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ കെ ജി എബ്രഹാം, ശ്രീമതി താരാ ജോർജ്, ശ്രീമതി പദ്മിനി തോമസ് എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments