ന്യൂഡൽഹി: ജയിലിൽ നിന്ന് ഭാര്യ വഴി എംഎംൽഎമാർക്ക് സന്ദേശം കൈമാറി കെജ്രിവാൾ. എംഎൽഎമാർ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കെജ്രവാളിന്റെ നിർദ്ദേശം. മദ്യനയക്കേസിലെ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും ഭാര്യ സുനിത കെജരിവാളിന് നൽകിയ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
ആം ആദ്മി പാർട്ടി (എഎപി) നിയമസഭാംഗങ്ങളോട് പറയണം, കുടുംബത്തിലെ ഒരു അംഗം പോലും, അതായത് ദില്ലിയിലെ 2 കോടി ജനങ്ങളും ഒരു പ്രശ്നവും അഭിമുഖീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണം. നിങ്ങളുടെ കെജ്രിവാൾ ഇരുമ്പഴിക്ക് ഉള്ളിലാണ്. അദ്ദേഹം നിയമസഭാംഗങ്ങൾക്കായി ഒരു സന്ദേശം അയച്ചിട്ടുണ്ട്. ഞാൻ ജയിലിലായതിനാൽ എന്റെ ഡൽഹിക്കാർ ആരും അസൗകര്യം നേരിടരുത്. ഓരോ എം എൽ എ യും അവരുടെ മണ്ഡലത്തിൽ ദിവസവും പോയി ജനങ്ങൾ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് ചോദിക്കുകയും വേണമെന്ന് ഭർത്താവിനെ ഉദ്ധരിച്ച് സുനിത ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അവരുടെ ഏത് പ്രശ്‌നങ്ങളായാലും ശ്രദ്ധിക്കണം – സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ആളുകൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രശ്‌നങ്ങളും നമ്മൾ പരിഹരിക്കേണ്ടതുണ്ട്. ദില്ലിയിലെ 2 കോടി ജനങ്ങളും എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിലെ ഒരു അംഗം പോലും ഒരു തരത്തിലുള്ള പ്രശ്‌നവും നേരിടരുത്. അവർ കൂട്ടിച്ചേർത്തു.
ദില്ലി മദ്യനയ കേസിൽ കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ട് രണ്ടാഴ്ചയായി. കെജ്‌രിവാളിന്റ് അറസ്റ്റിന് ശേഷം നിരവധി തവണ സുനിത വീഡിയോ സന്ദേശങ്ങളിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.