Sunday, December 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഎംഡിആര്‍എഫ് ഫണ്ടിൽ 108 കോടിയുടെ വ്യത്യാസം; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ അനുവദിച്ച തുകയിൽ പൊരുത്തക്കേട്

സിഎംഡിആര്‍എഫ് ഫണ്ടിൽ 108 കോടിയുടെ വ്യത്യാസം; മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ അനുവദിച്ച തുകയിൽ പൊരുത്തക്കേട്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച തുകയിൽ പൊരുത്തക്കേട്. സിഎംഡിആര്‍എഫ് വെബ്സൈറ്റിൽ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്പോള്‍, വിവരാവകാശ രേഖയിലെ മറുപടിയിൽ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കണക്കുകളും തമ്മിൽ 108 കോടി രൂപയുടെ വ്യത്യാസമുണ്ട്.

2018ലെയും 2019ലെയും പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക അനുവദിച്ചത് സംബന്ധിച്ച് വെബ്‌സൈറ്റിൽ കാണിച്ച തുകയും വിവരാവകാശ രേഖ പ്രകാരമുള്ള തുകയും തമ്മിലാണ് വലിയ വ്യത്യാസം കണിക്കുന്നത്. ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പോർട്ടലിൽ കാണിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പ്രളയത്തിന് അനുവദിച്ചത് 4738.77 കോടി രൂപയാണ്. അതേസമയം, റവന്യൂ വകുപ്പ്(ഡിആർഎഫ്എ) കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സെപ്തംബർ 28ന് നൽകിയ മറുപടിയിൽ 4,630 കോടിയാണ് അനുവദിച്ചതെന്നും പറയുന്നുണ്ട്.

വെബ്സൈറ്റിൽ കാണിച്ചിരിക്കുന്നതും വിവരാവകാശ രേഖയിൽ പറയുന്നതും തമ്മിൽ കോടികളുടെ വ്യത്യാസമുണ്ട്. ഇതിൽ യഥാർഥത്തിൽ ചെലവഴിച്ച തുക എത്രയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments