ന്യൂഡല്‍ഹി: റഷ്യയിലേക്ക് പോവുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണ് നിരവധി മരണം. കസഖ്സ്ഥാനില്‍ നിന്ന് യാത്രതിരിച്ച അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് കസഖ്സ്ഥാനില്‍ തകര്‍ന്നത്.
വിമാനത്തില്‍ 62 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നവെന്നും 14 പേരെ മാത്രമാണ് ഇതുവരെ രക്ഷിക്കാനായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 42 പേരോളം മരിച്ചതായും അനൗദ്യോഗിക വിവരമുണ്ട്.
എംബ്രയര്‍ 190 വിമാനം അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്ന് റഷ്യയിലെ ചെച്നിയയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്നെങ്കിലും ഗ്രോസ്നിയില്‍ മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ചുവിട്ടുവെന്നും വിവരമുണ്ട്. പിന്നാലെ കസഖ്സ്ഥാനിലെ അക്താവു വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെട്ടിരുന്നതായും പലതവണ വട്ടമിട്ടുപറന്ന് ഒടുവില്‍ നിലം പതിച്ച് കത്തി അമരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.