Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്ന് ടി. പത്മനാഭന്‍

എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്ന് ടി. പത്മനാഭന്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. വളരെ ചെറുപ്പത്തില്‍ തന്നെ എം.ടിയെ പരിചയമുണ്ട്. പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലം തൊട്ട് ആ പരിചയമുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലില്‍ കിടന്നുറങ്ങിയ ഓര്‍മ എന്നും എനിക്കുണ്ടാവുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

എം.ടിയുടെ ജേഷ്ഠന്‍ എം.ടി.എന്‍ നായരിലൂടെയാണ് എം.ടിയെ പരിചയപ്പെടുന്നത്. എന്നേക്കാള്‍ മൂന്നോ നാലോ വയസ് കുറവാണ് എം.ടിയ്ക്ക്. എങ്കിലും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഈ കാലമത്രയും നില നില്‍ക്കുകയും ചെയ്തിരുന്നു.അദ്ദേഹം രോഗാതുരനാണെന്ന് അറിഞ്ഞിരുന്നു. പോയി കാണണം എന്നുണ്ടായിരുന്നു. എന്നാല്‍ ഞാനും വാര്‍ധക്യസഹജമായ പല അവശതകളാലും വിഷമിച്ചിരിക്കുകയാണ്.ഏതായാലും ഈയൊരു വിയോഗം നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അകാല വിയോഗം എന്ന് തന്നെ പറയാം. ‘ആ നഷ്ടം അടുത്തകാലത്തൊന്നും നികത്താന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തി നേരുന്നു.’- ടി. പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments