ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. നഷ്ടപ്പെട്ടത് സമുന്നതനായ നേതാവിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ കുറിച്ചു. എളിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയർന്നു വന്ന അദ്ദേഹം ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിൽ സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലുളള ഇടപെടലുകളും ഉൾക്കാഴ്ചയുള്ളതായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താതിനായി അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തിയതെന്നും പ്രധാനമന്ത്രി കുറിച്ചു