Friday, January 31, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ.മൻമോഹൻ സിങിന്‍റെ സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

ഡോ.മൻമോഹൻ സിങിന്‍റെ സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

ഡല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിന്‍റെ സ്മാരക വിവാദത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ. സ്മാരകത്തിന് സ്ഥലം അനുവദിക്കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. ഡൽഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുക.

നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള സിങിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് എത്തിക്കും. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഐഐസിസിയിൽ പൊതുദർശനം ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടത്തുന്ന വിവാദം അനാവശ്യമാണെന്നും യുപിഎ സർക്കാരിന്‍റെ കാലത്താണ് സ്മാരകങ്ങള്‍ക്ക് സ്ഥലം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രത്തിന്‍റെ വിശദീകരണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com