റാസൽഖൈമ : എയർ അറേബ്യ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്കു സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 3 സർവീസുണ്ട്.
ഡിമാൻഡ് അനുസരിച്ച് സേവനം വ്യാപിപ്പിക്കും. റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ എയർ അറേബ്യയുടെയും എയർപോർട്ട് അതോറിറ്റിയുടെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.