ദോഹ : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനാർഥം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ഖത്തറിലെത്തി. സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും ഖത്തർ വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി കൂടിക്കാഴ്ച നടത്തും.
രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സുരക്ഷ, സാംസ്കാരിക, രാജ്യാന്തര വിഷയങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ വശങ്ങൾ നേതാക്കൾ ചർച്ച ചെയ്യും. ആറ് ദിവസത്തെ യുഎസ് സന്ദർശനത്തെ തുടർന്നാണ് ജയശങ്കർ ഖത്തറിൽ എത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ജയ്ശങ്കറും മന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായും ഖത്തർ വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.