മുണ്ടക്കൈ – ചൂരല്‍മല പുനഃരധിവാസത്തില്‍ നിര്‍മാണചുമതല ഊരാളുങ്കലിന്. കിഫ്കോണ്‍ മേല്‍നോട്ടം വഹിക്കും. രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും. 750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ആവശ്യമായ ഭൂമിയിലെ മഹസറും തയ്യാറാക്കുന്നുണ്ട്. പത്തു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ പൂർത്തിയാക്കുന്നത്.
എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്നും 78 ഹെക്ടറും നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റിൽ നിന്നും 68 ഹെക്ടറുമാണ് വേണ്ടത്. എൽസ്റ്റണിലെ സർവേ പൂർത്തിയാക്കുന്ന മുറക്ക് ഹാരിസണിലെ സർവേ തുടങ്ങും. മഹസർ പരിഗണിച്ചായിരിക്കും എസ്റ്റേറ്റുടമകൾക്ക് നഷ്ടപരിഹാരം കണക്കാക്കുക. പുനരധിവാസത്തിനുള്ള ഉപഭോകതൃ അന്തിമപട്ടിക കൂടി പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിന് വേഗത കൂടുമെന്നാണ് പ്രതീക്ഷ.