Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചുമതലയേറ്റു

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജേന്ദ്ര അർലേകറുടെ ഭാര്യ അനഘ അര്‍ലേക്കറും പങ്കെടുത്തു. 


മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചുമതലയേറ്റു രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. 17ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com