Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ ബുമ്ര നയിക്കും; രോഹിത് ശര്‍മ വിട്ടുനില്‍ക്കും

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ ബുമ്ര നയിക്കും; രോഹിത് ശര്‍മ വിട്ടുനില്‍ക്കും

ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കില്ല. സിഡ്നി ടെസ്റ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പിന്മാറി. മോശം ഫോമിനെ തുടർന്നാണ് തീരുമാനം. ഇക്കാര്യം അദ്ദേഹം സിലക്ടർമാരെ അറിയിച്ചു. ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാൻ ഗിൽ രോഹിത്തിന് പകരം ടീമിൽ എത്തും.

പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയിൽ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോഓണും തോൽവിയും ഒഴിവാക്കിയത്.പരമ്പരയിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. കഴിഞ്ഞ 15 ടെസ്റ്റിനിടെ 10 തവണ രോഹിത് ഒറ്റയക്കത്തിനാണ് ഒറ്റയക്കത്തിനാണ് പുറത്തായത്.അവസാന മത്സരത്തിന് രോഹിത് ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മത്സര ദിവസം രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നായിരുന്നു കോച്ചിന്റെ പ്രതികരണം.

അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അതേസമയം സിഡ്‌നിയില്‍ ജയിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments