Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപെരിയ ഇരട്ടക്കൊല: കോടതി വിധി സിപിഎം കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല: കോടതി വിധി സിപിഎം കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ

പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിച്ചു. പാർട്ടിക്ക് പങ്കില്ല എന്നുള്ള സ്ഥിരം പല്ലവി ആളുകൾക്ക് മനസ്സിലായെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

സഹപ്രവർത്തകരുടെ കുടുംബവുമായി ആലോച്ചിച്ച് ബാക്കി ആലോചിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി. കുടുംബത്തിന്റെ ആവിശ്യവുമായി കൂടെ നിൽക്കും. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് രാഷ്ട്രീയം നടത്താൻ ഇവർ അവസരം കൊടുക്കില്ല. ഇത് പാർട്ടി തീരുമാനം എടുത്ത് കൊന്നതാണ്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെക്കാളും ക്രൂരമാണ് ഇവിടത്തെ പാർട്ടിയെന്ന് വിഡി സതീശൻ വിമർശിച്ചു.

പാർട്ടി ബന്ധം ഇല്ലാത്ത കാര്യത്തിൽ പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് ജയിലിലേയ്ക്ക് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും ഉദുമ മുൻ MLA കെ വി കുഞ്ഞിരാമനും ഉൾപ്പെടെയുള്ളവരാണ് കുറ്റക്കാർ.

പീതാംബരൻ, സജി ജോർജ്, സുരേഷ്, അനിൽ കുമാർ, ജിജിൻ, ശ്രീരാഗ്, അശ്വിൻ, സുബീഷ്, രഞ്ജിത് ടി, സുരേന്ദ്രൻ എന്നീ പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. എ എം മണികണ്ഠൻ , കെ വി കുഞ്ഞിരാമൻ, രാഘവൻ, ഭാസ്കരൻ എന്നിവർക്കാണ് അഞ്ച് വർഷം തടവ് ശി​ക്ഷ.2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്. ആറു വർഷമായി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com