Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പിറന്നാൾ സമ്മാനമായി നൽകുന്നത്.

നടൻ അജു വർഗീസാണ് ഒരു ഇടവേളയ്ക്ക് ശേഷം ജഗതി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. കെ മധു സംവിധാനം ചെയ്‌ത സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം.

”കോമഡിയുടെ മാസ്റ്റർ തിരിച്ചെത്തി !! ഇതിഹാസതാരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ. പ്രൊഫസർ അമ്പിളി, അങ്കിൾ ലൂണാർ ആയി വലയിലെ അദ്ദേഹത്തിൻ്റെ ഐതിഹാസികമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. മറ്റൊരുതരത്തിലും ഒരു തിരിച്ചുവരവിന് കളമൊരുങ്ങുന്നു!”- നടൻ അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.പതിനഞ്ച് വർഷം മുമ്പുണ്ടായ ഒരപകടം സിനിമയിൽ നിന്ന് ജഗതി ശ്രീകുമാറെന്ന നടന് താത്കാലിക വിശ്രമം നൽകിയെങ്കിലും മലയാളികൾ കാത്തിരിപ്പിലായിരുന്നു.ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി…

2012 മാർച്ച് 10ന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സിനിമാപ്രേമികൾ.

1951 ജനുവരി അഞ്ചിന് നാടകാചാര്യൻ ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിൻറെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നും ബോട്ടണിയിൽ ബിരുദം.കുടുംബത്തെ പോലും ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കേറി, അവിടെ മെഡിക്കൽ റെപ്രസൻറേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയർ ആർട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്.1973ൽ റിലീസ് ചെയ്ത ചട്ടമ്പികല്യാണിയായിരുന്നു ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറിൻറെ കലാജീവിതം വളർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com