സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെ മുന്നറിയിപ്പുമായി ഹണി റോസ്. അപമാനവും അധിക്ഷേപവും തുടര്‍ന്നാല്‍ നിയമനടപടിയെന്ന് ഹണി. സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും തുറന്നുപറഞ്ഞില്ലെങ്കില്‍ മോശം സന്ദേശം നല്‍കുമെന്ന് തോന്നിയതിനാലാണ് പറയുന്നതെന്നും ഹണി റോസ് പറഞ്ഞു.
അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചയാളെ പേര് പറയാതെ വിമർശിച്ച് നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാൾക്കെതിരായ കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ്. മാനസിക വൈകൃതം ഉള്ളവരുടെ പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് തനിക്ക് പ്രതികരണശേഷി ഇല്ലെന്നല്ല അർഥമെന്നും ഹണി റോസ് ഫെയ്സ്ബുക്കിൽ പറഞ്ഞു.
പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയെയും ഒരാള്‍ക്ക് അപമാനിക്കാനാകുമോയെന്നും നടി ചോദിച്ചു. ദ്വയാർഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത് ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിച്ചതിനാണ് തന്റെ മറുപടി. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി റോസ് പറഞ്ഞു.