മലപ്പുറം: പാതിരാത്രി നീണ്ട നാടകീയ നീക്കങ്ങൾക്കൊടുവിൽ പി.വി അൻവർ എംഎൽഎ ജയിലിലേക്ക്. നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ എംഎൽഎയെ റിമാൻഡ് ചെയ്തു. കേസില്‍ അന്‍വര്‍ നാളെ ജാമ്യാപേക്ഷ നല്‍കും. രാത്രി 9.45ഓടെയാണ് നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ ഒതായിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തവനൂര്‍ സബ് ജയിലിലേക്കാണ് അന്‍വറിനെ കൊണ്ടുപോകുന്നത്. ഭരണകൂട ഭീകരതയ്ക്കും ഭരണകൂട വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടം തുടരുമെന്ന് റിമാന്‍ഡ് ജയിലിലേക്കു കൊണ്ടുപോകുന്നതിനിടെ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.