Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റെന്ന് പി.വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റെന്ന് പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റെന്ന് പി.വി അന്‍വര്‍ എംഎല്‍എ. പൊലീസിന്‍റെയും പിണറായി സര്‍ക്കാരിന്‍റെയും മുസ്‍ലിം-ന്യൂനപക്ഷ വിരുദ്ധതയ്‍ക്കെതിരെയാണ് ഞാന്‍ വിമര്‍ശിച്ചത്. ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. അറസ്റ്റിനു പിന്നാലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്ന് നേരത്തെ അദ്ദേഹം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും മുൻപ് പ്രതികരിച്ചു. ”ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പിണറായിക്കെതിരെ പറയുന്നവർക്കെതിരെയുള്ള ഭീഷണിയാണിത്. പാതിരാത്രിയിൽ ഇത്രയും ഭീകരത എന്തിനാണ്? ഞാൻ എന്തു കൊലക്കുറ്റമാണു ചെയ്തത്? എനിക്ക് നോട്ടീസ് തന്നാൽ ഞാൻ അറസ്റ്റ് വരിക്കുമായിരുന്നല്ലോ”-അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com