ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന്, നോട്ടിഫിക്കേഷന്‍ ജനുവരി 10ന്. 70 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ ആം ആദ്മി പാർട്ടി – 62, ബിജെപി – 8. ഉം സീറ്റാണുള്ളത്. കോൺഗ്രസിന് സീറ്റില്ല. നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക.
അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചില ആശങ്കകള്‍ ഉയരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അത് കണ്ടു, വോട്ടര്‍പട്ടികയിലും പരാതി ഉയരുന്നു. വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടെ ക്രമക്കേട് പ്രായോഗികമല്ല. എല്ലാ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കമ്മിഷന് ഉത്തരമുണ്ട്. ആരോപണങ്ങള്‍ വേദനിപ്പിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.