കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പുത്തൂര്‍വയല്‍ എആര്‍ ക്യാമ്പിലാണ് ബോബി. ഉച്ചയോടെ കലൂര്‍ സ്റ്റേഷനിലെത്തിക്കും.
ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം.