കൊച്ചി: ഹണിറോസിനെതിരെ നടത്തിയത് ദ്വയാര്‍ഥ പ്രതികരണമെന്ന് ബോബി ചെമ്മണ്ണൂര്‍. മോശമായ കാര്യങ്ങളൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, കുറ്റബോധമില്ല. പൊലീസ് പിടികൂടിയത് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പോകുമ്പോള്‍. കേസിനുപിന്നില്‍ ഗൂഢാലോചനയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യംചെയ്യല്‍. ശേഷം ബോബിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം.
ഹണിറോസിനെതിരെ നടത്തിയത് ദ്വയാര്‍ഥ പ്രതികരണമെന്ന് ബോബി ചെമ്മണ്ണൂര്‍
RELATED ARTICLES