Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ- ശിക്ഷ കൂടുതൽ കഠിനമാക്കാൻ തമിഴ്നാട്ടിൽ നിയമഭേദഗതി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ഭേദഗതി ബിൽ അവതരിപ്പിച്ചത്. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവ്, ജാമ്യമില്ല.

സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീശാക്തീകരണത്തിന് തമിഴ്നാട് സർക്കാർ നേതൃത്വം നൽകി. ഇലക്ട്രോണിക് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിവേചനരഹിതമായ നടപടിയെടുക്കും.തമിഴ്നാട് സർക്കാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. സ്ത്രീകളെ ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും.സ്ഥിരം ലൈംഗികാതിത്രമക്കേസുകളിൽ പ്രതിയായിട്ടുള്ളവർക്ക് വധശിക്ഷ നൽകാൻ നടപടിയെടുക്കും. ലൈംഗികാതിക്രമത്തിന്റെ പരമാവധി ശിക്ഷ 10 വർഷത്തിൽ നിന്ന് 14 വർഷമാക്കും. പൊലീസുകാർ ലൈംഗികാതിക്രമം നടത്തിയാൽ പരമാവധി ശിക്ഷ 20 വർഷമായി ഉയർത്തും.

12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചാൽ ജീവപര്യന്തമോ വധശിക്ഷയോ നൽകും.1998 ലെ സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുന്ന സംസ്ഥാന നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ആണ് ഒന്ന്ഭാ രതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവ തനിഴ്നാട്ടിൽ നടപ്പാക്കുന്നതിലെ ഭോദഗതി ആവശ്യപ്പെടുന്നതാണ് രണ്ടാം ബില്ല്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com