പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസിൽ 13 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതുവരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. കേസിൽ 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവരുടെ തെളിവെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
62 പേർ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി. പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തലുണ്ട്. CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്.