എറണാകുളം: ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. എറണാകുളം ചേന്ദമംഗലത്താണ് സംഭവം. ആക്രമണത്തിൽ ഒരാൾ കസ്റ്റഡിയിലാണ്. ഋതു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
വേണു, വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിനീഷയുടെ ഭർത്താവ് ജിതിനാണ് ആശുപത്രിയിലുള്ളത്. ആസൂത്രിതമായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.