തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമൽകുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.
കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതിയും അമ്മാവനുമായ നിർമൽകുമാറും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അ്രമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.