Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews300 ഇരട്ടി കൂടുതല്‍ പണം നല്‍കി, കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ സർക്കാരിനെ വെട്ടിലാക്കി...

300 ഇരട്ടി കൂടുതല്‍ പണം നല്‍കി, കൊവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ സർക്കാരിനെ വെട്ടിലാക്കി സിഎജി കണ്ടെത്തൽ, 10.23 കോടിയുടെ നഷ്ടം

തിരുവനന്തപുരം: കൊവിഡ് കാലത്തെ പി പി ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി എ ജി റിപ്പോർട്ട്. ക്രമക്കേടിന്റെ ഭാഗമായി 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നാണ് സി എ ജിയുടെ കണ്ടെത്തൽ. പൊതു വിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കി കിറ്റ് വാങ്ങി. കുറഞ്ഞ തുകയ്ക്ക് പി പി ഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ഫാര്‍മ എന്ന കമ്പനിക്ക് മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കിയെന്നും സി എ ജി ചൂണ്ടികാണിക്കുന്നുണ്ട്.

2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് പി പി ഇ കിറ്റ് വാങ്ങി. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് കിറ്റ് വാങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ പി പി ഇ കിറ്റിനായി 1000 രൂപയാണ് കൂടുതലായി നൽകിയതെന്നും സി എ ജി കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com