കണ്ണൂര്‍: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി കെഎസ്‍യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണമുന്നയിച്ചത്. ഭർത്താവിന്‍റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്‍റെയും ദിവ്യയുടെ ഭർത്താവിന്‍റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ആരോപണം.