ഭോപാൽ: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലി ഖാന് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെ സെയ്ഫ് അലി ഖാന് നൽകിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.
വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് (Enemy Property) കീഴിലാകും. ഭോപാല്‍ നവാബായിരുന്ന ഹമീദുല്ല ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്തയാളായ ആബിദ സുല്‍ത്താന്‍ 1950-ൽ പാകിസ്താനിലേക്ക് കുടിയേറുകയും അവിടെ പൗരത്വം എടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് കീഴിൽ വന്നത്.