കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് സീറ്റുകളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ബംഗോൺ, ഉലുബേരിയ, ഘട്ടൽ എന്നീ ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മുർഷിദാബാദ് ജില്ലയിലെ ഭഗബംഗോള നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയായി അഞ്ജു ബീഗത്തെയും പ്രഖ്യാപിച്ചു.
ബംഗോൺ സീറ്റിൽ പ്രദീപ് ബിശ്വാസും ഉലുബേരിയയിൽ അസഹർ മോളിക്കിനെയും ഘട്ടലിൽ പാപ്പിയ ചക്രവർത്തിയുമാണ് മത്സരിക്കുക. പുതിയ പ്രഖ്യാപനത്തോടെ പശ്ചിമ ബംഗാളിലെ 13 പാർലമെൻറ് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് തീരുമാനിച്ചു. മേയ് 20ന് ബംഗാവണിലും ഉലുബേരിയയിലും ഘാട്ടലിൽ മേയ് 25നും വോട്ടെടുപ്പ് നടക്കും.