ബാങ്കോക്ക് : ആയിരക്കണക്കിന് പങ്കാളികൾ വിവാഹം റജിസ്റ്റർ ചെയ്തതോടെ തായ്ലൻഡ് സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകിയത് ആഘോഷമാക്കി. ഇന്നലെ ഒരൊറ്റ ദിവസം തന്നെ ബാങ്കോക്കിൽ 1448 ജോടികൾ റജിസ്റ്റർ ചെയ്തു. ഇനി മുതൽ പുരുഷൻമാർ തമ്മിലും സ്ത്രീകൾ തമ്മിലും നടക്കുന്ന വിവാഹത്തിന് എല്ലാതരം അംഗീകാരവും ഉണ്ടാകും. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും അനന്തരാവകാശം നൽകാനും കഴിയും. ഭാര്യ, ഭർത്താവ് തുടങ്ങിയ വാക്കുകൾക്കു പകരം പങ്കാളി അടക്കമുള്ള ലിംഗ നിഷ്പക്ഷ പദങ്ങൾ നിലവിൽ വന്നു.
സ്വവർഗ വിവാഹത്തിനു നിയമപ്രാബല്യം നൽകി തായ്ലൻഡ്
RELATED ARTICLES