കൊച്ചി: പി.വി അൻവറിന്‍റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിർമാണത്തിന് അനുമതിയില്ലെന്ന് പഞ്ചായത്ത്. കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വിജിലൻസിന്‍റെ കത്തിന് പഞ്ചായത്ത് മറുപടി നൽകി. അനധികൃത നിർമ്മാണത്തിനെതിരായ പരാതിയിൽ നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പഞ്ചായത്തിന് വിജിലൻസ് കത്ത് നൽകിയത്.