Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്രൂവറി : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല

ബ്രൂവറി : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല

ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടി യുടെ പദ്ധതി കൊണ്ട് വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട്‌ ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എഥനോൾ നിർമ്മാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com