മലപ്പുറം: മാനന്തവാടിയിൽ രാധ കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. സംഭവത്തിൽ അതീവ ദുഃഖം പങ്കുവച്ച പ്രിയങ്ക, രാധയുടെ വേർപാടിൽ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നുവെന്നും വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച് കുറിപ്പിൽ ആവശ്യപ്പെട്ടു.
അതേസമയം കടുവ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥയേറുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയര്‍ത്തുന്നത്. മന്ത്രി ഒ ആര്‍ കേളു സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. അതിനിടെ കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടവും വനംമന്ത്രിയും ഉത്തരവിറക്കി.