Saturday, January 25, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം തുടരുകയാണെന്ന് വിജിലൻസ്

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം തുടരുകയാണെന്ന് വിജിലൻസ്

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം തുടരുകയാണെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സാവകാശം വിജിലൻസ് ചോദിച്ചു. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാർച്ച് 25ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.

എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് നേരത്തേ ഡയറക്ടർ മടക്കിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് ചൂണിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നൽകുകയുണ്ടായി.

കരിപ്പൂർ സ്വർണ്ണക്കടത്തിൽ പങ്കുണ്ട്, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫർണിച്ചറാക്കി, തിരുവനന്തപുരം നഗരത്തിൽ ആഡംബര വീട് നിർമ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ്, ഫ്ലാറ്റ് വിൽപ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലൻസ് അന്വേഷിച്ചത്. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എല്ലാ ആരോപണങ്ങളിലും എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയത് . എന്നാൽ, ഈ റിപ്പോർട്ട് അംഗീകരിക്കാൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറായില്ല . അന്വേഷണ റിപ്പോർട്ടിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് മടക്കിയയക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com