ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റത്തിനെതിരെ അമേരിക്ക കര്‍ശന നടപടി സ്വീകരിച്ചുവരികെ യുഎസില്‍ നിന്ന് തിരിച്ചയയ്ക്കുന്നവരില്‍ നിന്നും കര്‍ശനമായ പരിശോധയ്ക്കു ശേഷമേ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കൂവെന്ന് ഇന്ത്യ. യുഎസില്‍ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരരെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കണം. ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയാലേ ഇന്ത്യ പൗരന്മാരേ സ്വീകരിക്കൂ.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി ദിവസങ്ങള്‍ക്കുള്ളില്‍ 500ലധികം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തിയതായി യുഎസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശം.