ലൊസാഞ്ചലസ് : വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്.
വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുപ്പത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ നാശം വരുത്തിയ മേഖലകൾക്കായി പുതിയ സഹായധന പാക്കേജും പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നും തീപിടിത്ത മേഖലകൾ സന്ദർശിക്കും.