Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകടലിൽ കുളിക്കാനിറങ്ങി, തിരയിൽപെട്ടു; നാല് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

കടലിൽ കുളിക്കാനിറങ്ങി, തിരയിൽപെട്ടു; നാല് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട്: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്.
ഒരാളെ രക്ഷിച്ചു. ഇയാൾ അതീവ ​ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൽപ്പറ്റയില്‌ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ക്ലബ്ബിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ്. 22 പേരടങ്ങിയ സംഘമാണ് വന്നതെന്നാണ് പ്രാഥമിക വിവരം. ഇവരിൽ അഞ്ച് പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com